നയന്‍സിന്റെ ‘ഔദ്യോഗിക’ വിവാഹം ഉടന്‍, തമിഴകത്ത് അഭ്യൂഹം ശക്തം

ചെന്നൈ: ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര ‘ഔദ്യോഗികമായി’ വിവാഹത്തിന് തയ്യാറെടുക്കുന്നതായി വാര്‍ത്ത.

കാമുകനായ സംവിധായകന്‍ വിഘ്‌നേഷ് ശിവക്കൊപ്പം ഇനി ഔദ്യോഗികമായി തന്നെ ഒന്നിക്കാമെന്ന തീരുമാനത്തിലാണത്രെ താരം.

‘നാനും റാഡി താന്‍’ എന്ന വിഘ്‌നേഷ് സംവിധാനം ചെയ്ത സിനിമയില്‍ നായികയായിരുന്നു നയന്‍താര.

അന്നു മുതല്‍ തുടങ്ങിയ പ്രണയം ഇപ്പോഴും ശക്തമായി തുടരുകയാണ്.

ഭാവി ജീവിതം മുന്‍നിര്‍ത്തി ചെന്നൈയില്‍ നയന്‍സ് പുതിയ വീട് വാങ്ങിയതായും വിഘ്‌നേഷിന് ആഢംബര കാര്‍ സമ്മാനമായി നല്‍കിയതായും തമിഴ് മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മുന്‍പ് യുവതാരം ചിമ്പുവുമായുള്ള പ്രണയം തകര്‍ന്ന ശേഷം സിനിമാരംഗത്ത് നിന്നും വിട്ടു നിന്ന നയന്‍താര പിന്നീട് രജനിയുടെ ചന്ദ്രമുഖിയിലൂടെയായിരുന്നു തിരിച്ചു വന്നിരുന്നത്.

ഇതിനു ശേഷം തന്റെ പഴയ മാര്‍ക്കറ്റ് തന്നെ നിലനിര്‍ത്തി തെന്നിന്ത്യയിലെ നമ്പര്‍ വണ്‍ നായികയായി അവര്‍ വിലസി.

ഇതിനിടെ സംവിധായകന്‍ പ്രഭുദേവയുമായി പ്രണയമുണ്ടാവുകയും അത് വിവാഹത്തില്‍ കലാശിക്കും മുന്‍പ് തകരുകയും ചെയ്യുകയുണ്ടായി.

ഇതിനു ശേഷമാണ് വിഘ്‌നേഷുമായുള്ള പ്രണയബന്ധം തുടങ്ങിയത്.

രണ്ട് ‘അനുഭവങ്ങള്‍’ മുന്നിലുള്ളതിനാല്‍ ഇനി ഔദ്യോഗികമായുള്ള ദാമ്പത്യ ജീവിതം വൈകിക്കേണ്ടന്ന നിലപാടിലാണത്രെ താര റാണി.

Top