തന്റെ സ്‌കിന്‍ കെയര്‍ ബ്രാന്‍ഡായ 9 സ്‌കിന്റെ ലോഞ്ച് പ്രഖ്യാപിച്ച് നയന്‍സ്; ഔദ്യോഗിക വില്‍പ്പന സെപ്റ്റംബര്‍ 29ന്

ചെന്നൈ: തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര തന്റെ ചര്‍മ്മസംരക്ഷണ ബ്രാന്‍ഡായ 9 സ്‌കിന്റെ ലോഞ്ച് പ്രഖ്യാപിച്ചു. ഉല്‍പ്പന്നങ്ങളുടെയും ഔദ്യോഗിക വില്‍പ്പനയും വെബ്സൈറ്റും സെപ്റ്റംബര്‍ 29ന് ലഭ്യമായി തുടങ്ങും. നേരത്തെ, ഡെര്‍മറ്റോളജിസ്റ്റ് ഡോ.റെനിത രാജനുമായി ചേര്‍ന്ന് താരം ലിപ്ബാം കമ്പനി ആരംഭിച്ചിരുന്നു.

സെപ്തംബര്‍ 14 ന് നയന്‍താര തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് സ്‌കിന്‍ കെയര്‍ ബ്രാന്‍ഡായ 9സ്‌കിന്റെ ലോഞ്ച് പ്രഖ്യാപിച്ചത്. സെപ്തംബര്‍ 29 മുതല്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുമെന്ന് പ്രഖ്യാപിച്ച് അവര്‍ ഒരു പ്രൊമോയും പങ്കിട്ടു.

ഇന്ന് ഞങ്ങളുടെ ആറ് വര്‍ഷത്തെ അശ്രാന്ത പരിശ്രമവും സ്‌നേഹവും നിങ്ങളുമായി പങ്കുവെക്കുന്നതില്‍ ഞങ്ങള്‍ അതീവ സന്തുഷ്ടരാണ്. പ്രകൃതിയും ആധുനിക ശാസ്ത്രവും നാനോയുടെ പിന്തുണയുള്ള സൂത്രവാക്യങ്ങള്‍ ഉപയോഗിച്ച് ഞങ്ങള്‍ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്ന പ്രോഡക്റ്റ്. ഈ യാത്രയില്‍ ഞങ്ങളോടൊപ്പം ചേരൂ, ആരോഗ്യമുള്ളതും തിളങ്ങുന്നതുമായ ചര്‍മ്മത്തിന് ഹലോ പറയൂ! ഇങ്ങനെയായിരുന്നു നയന്‍താര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പ്.

Top