പ്രണയം ഊട്ടിയുറപ്പിച്ച് നയന്‍സും വിഘ്‌നേഷും; ആരാധകരെ വിസ്മയിപ്പിച്ച് പുതിയ ചിത്രം

newnayan

താരങ്ങളുടെ പ്രണയവും വിവാഹവും എന്നും ആരാധകര്‍ക്കിടയില്‍ സംസാര വിഷയമാണ്. അനുഷ്‌ക ശര്‍മ്മയെ പോലെ ഒരിക്കലും ആള്‍ക്കാര്‍ വിടാതെ പിന്‍തുടരുന്ന ഒരാളാണ് ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര. സംവിധായകന്‍ വിഘ്‌നേഷ് ശിവനും, നയന്‍ താരയും പ്രണയത്തിലാണെന്ന് കുറേ നാളുകളായി ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ ഉഹാപോഹങ്ങളെ ഉറപ്പിച്ചിരിക്കുകയാണ് ആരാധകര്‍.

വിഘ്‌നേശിനൊപ്പമുളള നയന്‍താരയുടെ പുതിയ ചിത്രമാണ് ഈ ഉറപ്പിന് ആധാരം. ഇരുവരുടെയും പേരിലെ ആദ്യ അക്ഷരം എഴുതിയിട്ടുളള ഒരേ നിറത്തിലുളള ടീ ഷര്‍ട്ടണിഞ്ഞ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുളളത്.

V എന്നെഴുതിയ ടീ ഷര്‍ട്ടാണ് വിഘ്‌നേശ് ധരിച്ചിട്ടുളളത് N എന്നെഴുതിയ ടീ ഷര്‍ട്ടാണ് നയന്‍താര ധരിച്ചിരിക്കുന്നത്. അതേസമയം ചിത്രം പകര്‍ത്തിയത് എവിടെ നിന്നാണെന്നോ എന്നാണെന്നോ വ്യക്തമല്ല.

വാലന്റൈന്‍സ് ദിനത്തില്‍ വിഘ്‌നേശ്-നയന്‍സ് പ്രണയ ജോഡികളുടെ ചിത്രം ആരാധകര്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും ആരാധകരെ നിരാശപ്പെടുത്തിയതിനു പകരമെന്നോണമാണ് ഇപ്പോഴത്തെ ചിത്രം പുറത്തുവന്നിട്ടുളളത്.

ഇരുവരും തുറന്നു സമ്മതിച്ചിട്ടില്ലെങ്കിലും ഇടയ്ക്കിടെ പുറത്തുവരുന്ന ചിത്രങ്ങള്‍ ഇവരുടെ പ്രണയത്തെ വെളിപ്പെടുത്തുകയാണ്. വിഘ്‌നേശ് സംവിധാനം ചെയ്ത വിജയ് സേതുപതി-നയന്‍താര ജോഡികള്‍ ഒന്നിച്ച ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിന് ശേഷമാണ് ഇരുവരെയും ചുറ്റിപ്പറ്റിയുള്ള ഗോസിപ്പുകള്‍ പുറത്ത് വരാന്‍ തുടങ്ങിയത്.

Top