നയന്‍ താര ചിത്രം ഐറ: ട്രെയിലര്‍ പുറത്തുവിട്ടു

ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികയാകുന്ന പുതിയ ചിത്രമാണ് ‘ഐറ’. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.ഒരു മിനിട്ട് മുപ്പത്തിനാല് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ട്രെയിലറാണ് പുറത്തുവിട്ടിരിക്കുന്നത്.

ചിത്രത്തില്‍ നയന്‍താര ഡബിള്‍ റോളിലാണ് എത്തുന്നത്. സര്‍ജുന്‍ സംവിധാനം ചെയ്യുന്ന ചിത്രം കെജിആര്‍ ആണ് നിര്‍മിക്കുന്നത്.ചിത്രത്തില്‍ കലൈരശന്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

യോഗി ബാബു, പ്രവീണ്‍, ജയപ്രകാശ്, ലീലാവതി,ത്യാഗരാജന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.കെ എസ് സുന്ദരമൂര്‍ത്തിയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.

Top