ഛത്തീസ്ഗഢില്‍ നക്‌സലുകളുടെ അതിക്രമം; വാഹനങ്ങള്‍ തീയിട്ടു നശിപ്പിച്ചു

naxels

ദന്തേവാഡ: ഛത്തീസ്ഗഢിലെ ദന്തേവാഡ ജില്ലയില്‍ നക്‌സലുകളുടെ അതിക്രമം. റോഡുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനത്തിനായി കൊണ്ടു വന്ന വാഹനങ്ങള്‍ നക്‌സലുകള്‍ തീയിട്ടു നശിപ്പിച്ചു

2018081008s

റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന ഭാഗത്ത് വെളുപ്പിനെ 2:30 ഓടെയാണ് സംഭവം നടക്കുന്നത്. ആയുധങ്ങളുമായി എത്തിയ 40 ഓളം നക്‌സലുകള്‍ ഇവിടെ നിര്‍ത്തിയിട്ടിരുന്ന അഞ്ചോളം ട്രക്കുകള്‍ക്ക് തീയിടുകയായിരുന്നു. ഇവര്‍ ലോറി ഡ്രൈവര്‍മാരുടെ മൊബൈല്‍ ഫോണുകളും തട്ടിയെടുത്തു. ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകള്‍ നടത്തുന്ന മൂന്നാമത്തെ ആക്രമണമാണിത്. ആഗസ്റ്റ്‌ ഒമ്പതിന് കമലൂര്‍ റയില്‍വേ സ്റ്റേഷനു സമീപം രണ്ട് ബസുകളും ഒരു ട്രാക്കും നക്‌സലുകള്‍ തീയിട്ടു നശിപ്പിച്ചിരുന്നു.

Top