naxalite – chatheesgut – died – police

റായ്പൂര്‍: ഛത്തീസ്ഗഡിലെ കോണ്ടഗോണ്‍ ജില്ലയില്‍ നക്‌സലുകളും സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒരു നക്‌സല്‍ വെടിയേറ്റു മരിച്ചു. ജില്ലയുടെ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഹീരമണ്ഡല്‍ വനപ്രദേശത്തുവച്ചാണ് ഡിസ്ട്രിക്റ്റ് റിസെര്‍വ് ഗ്രൂപ്പും (ഡിആര്‍ജി) വിമതരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്.

പ്രത്യേക ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിആര്‍ജി പത്തംഗസംഘം തലസ്ഥാനത്തു നിന്നും 250 കിലോമീറ്രര്‍ അകലെുള്ള വനപ്രദേശത്ത് നക്‌സലുകള്‍ക്ക് എതിരെയുള്ള നീക്കം ആരംഭിച്ചിരുന്നുവെന്ന് ബാസ്തര്‍ റേഞ്ച് ഐജി കല്ലൂരി അറിയിച്ചു.

രാത്രി മുഴുവന്‍ നക്‌സലുകള്‍ക്കായി കാട്ടില്‍ തിരച്ചില്‍നടത്തിയ ശേഷം സുരക്ഷാ ഉദ്യോഗസ്ഥര്‍ ക്യാമ്പിലേക്ക് തിരികെ പോകുമ്പോള്‍ ഹീരാമണ്ഡലിനും മേദ്പാലിനും ഇടയിലുള്ള സ്ഥലത്തുവച്ച് വിമതര്‍ അവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

തുടര്‍ന്ന് പൊലീസ് ശക്തമായി തിരിച്ചടിച്ചു. വെടിവയ്പ്പ് അരമണിക്കൂറോളം നീണ്ടു നിന്നു. പിന്നീട് കാട്ടിലേക്ക് രക്ഷപ്പെട്ട നക്‌സലുകളെ പൊലീസ് പിന്തുടര്‍ന്നു. അതിനുശേഷം നടന്ന തിരച്ചിലിലാണ് നക്‌സല്‍ സംഘത്തിന്റ യൂണിഫോം ധരിച്ച ഓരാളുടെ മൃതദേഹവും രണ്ട് തോക്കുകളും മറ്റ് സാധനങ്ങളും സംഭവസ്ഥലത്തുനിന്നു കണ്ടെത്തിയതെന്നും ഐജി പറഞ്ഞു.

ബല്‍ദേവ് ഏലിയാസ് ജാനേഷ് എന്ന മാവോയിസ്റ്റാണ് കൊല്ലപ്പെട്ടത്. മുമ്പ് ഇയാള്‍ മന്ദ്ഗാവോ ലോക്കല്‍ ഓര്‍ഗനൈസേഷന്‍ സ്‌ക്വാഡിലെ അംഗമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Top