പൗരത്വ പ്രതിഷേധ മാര്‍ച്ചില്‍ നിന്ന് നക്‌സല്‍ യുവതിയെ അറസ്റ്റ് ചെയ്തു

പാറ്റ്‌ന: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധ മാര്‍ച്ചില്‍ നിന്ന് നക്‌സല്‍ യുവതിയെ അറസ്റ്റ് ചെയ്തതായി സിറ്റി പൊലീസ് സൂപ്രണ്ട് രാകേഷ് കുമാര്‍ പറഞ്ഞു. ഗയയില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ കോടതിയില്‍ ഹാജരാക്കുമെന്നും രാകേഷ് കുമാര്‍ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ പേരു പറഞ്ഞ് നക്‌സലുകള്‍ സാധാരണക്കാരുമായി കൂട്ടുകൂടാന്‍ പദ്ധതിയിട്ടിരുന്നതായി വിവരം കിട്ടിയതിനെത്തുടര്‍ന്നാണ് പൊലീസ് ഓപ്പറേഷന്‍ തുടങ്ങിയത്. മുമ്പ് ഇത്തരമൊരു കേസിലും ഇവര്‍ പിടിയിലായിരുന്നു. പൗരത്വ നിയമത്തിന് എതിരായ പ്രതിഷേധത്തിലൂടെ നക്‌സല്‍ പ്രസ്ഥാനത്തിന് ശക്തിപകരാനാണ് ഇവര്‍ ശ്രമിക്കുന്നതെന്ന് രാകേഷ് കുമാര്‍ പറഞ്ഞു.

Top