നക്‌സല്‍ വര്‍ഗ്ഗീസിന്റെ കുടുംബത്തിന് 50 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: നക്സല്‍ വര്‍ഗീസിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വര്‍ഗീസിന്റെ സഹോദരങ്ങളായ മറിയക്കുട്ടി, അന്നമ്മ, എ. തോമസ്, എ. ജോസഫ് എന്നിവര്‍ക്ക് സെക്രട്ടറിതല സമിതി ശുപാര്‍ശ ചെയ്ത 50 ലക്ഷം രൂപ നല്‍കാനാണ് തീരുമാനം. 1970 ഫെബ്രുവരി പതിനെട്ടിനാണ് തിരുനെല്ലി കാട്ടില്‍ വച്ച് പൊലീസ് വര്‍ഗ്ഗീസിനെ വെടിവച്ചു കൊന്നത്. അറസ്റ്റ് ചെയ്തുകൊണ്ടു പോയി വര്‍ഗ്ഗീസിനെ കൊലപ്പെടുത്തുകയായിരുന്നു.

വര്‍ഗീസിനെ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞതോടെ നഷ്ടപരിഹാരത്തിനായി ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിച്ചു. സര്‍ക്കാരിനെ സമീപിക്കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചത്. ഇതനുസരിച്ച് വര്‍ഗീസിന്റെ കുടുംബം സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നു.

 

Top