മാവോയിസ്റ്റ് സ്വാധീനം; പാലക്കാട്, മലപ്പുറം, വയനാട് ജില്ലകള്‍ കേന്ദ്ര പട്ടികയില്‍

naxal

ന്യൂഡല്‍ഹി: മാവോയിസ്റ്റ് സ്വാധീന മേഖല പട്ടികയില്‍ പാലക്കാട്, മലപ്പുറം വയനാട് ജില്ലകളെ ഉള്‍പ്പെടുത്തി കേന്ദ്രം. രാജ്യത്തെ നക്സല്‍ സ്വാധീന മേഖല ചുരുങ്ങിവരുന്നതായി സൂചന നല്‍കി കേന്ദ്രം 44 ജില്ലകളെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍ കേരളത്തിലെ മൂന്നു ജില്ലകളുള്‍പ്പെടെ എട്ട് ജില്ലകളെയാണ് ഇപ്പോള്‍ പുതുതായി പട്ടികയിലുള്‍പ്പെടുത്തിയത്.

കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യം തീരുമാനിക്കുന്നത്. 126 ജില്ലകളെയാണ് നക്സല്‍ സ്വാധീനമുള്ളവയായി മന്ത്രാലയം ഇതുവരെ കണക്കാക്കിയിരുന്നത്. ഇപ്പോള്‍ 11 സംസ്ഥാനങ്ങളിലായി 90 ജില്ലകളാണ് പട്ടികയിലുള്ളത്. ഇവയുടെ സുരക്ഷയ്ക്ക് സംസ്ഥാനങ്ങള്‍ ചെലവഴിക്കുന്ന തുക കേന്ദ്രം നല്‍കും.

രാജ്യത്ത് നക്സല്‍ സ്വാധീനമേഖല കാര്യമായി കുറഞ്ഞതായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബേ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ.യോട് പറഞ്ഞു.ഇവിടങ്ങളില്‍ വാര്‍ത്താവിനിമയ സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 4,000 മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Top