ഛത്തീ​സ്ഗ​ഡ് ​ദ​ന്തേ​വാ​ഡ​യി​ൽ നക്സൽ ആക്രമണം ; ഏ​ഴു വാ​ഹ​ന​ങ്ങ​ൾ ക​ത്തി​ച്ചു

maoist-attack

റാ​യ്പു​ർ: ഛത്തീ​സ്ഗ​ഡി​ലെ ദ​ന്തേ​വാ​ഡ​യി​ൽ നക്സലുകളുടെ ആക്രമണം. റോഡ് നിർമ്മാണം തടസപ്പെടുത്തി നടത്തിയ ആക്രമണത്തിൽ നിർമ്മാണത്തിനായി കൊണ്ടുവന്ന ഏ​ഴു വാ​ഹ​ന​ങ്ങ​ൾ ന​ക്സു​ക​ൾ ക​ത്തി​ച്ചു. എന്നാൽ ആക്രമണത്തിൽ ആ​ർ​ക്കും പ​രി​ക്കു​ക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ല.

വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ൽ ക​തേ​ക​ല്യാ​ൺ പൊലീസ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ടോ​യി​ല​ങ്ക​യി​ലാ​യി​രു​ന്നു ആക്രമണം നടന്നത്. ഗ​ഡ​പാ​ലി​നേ​യും ബ​ഡെ​ല​ഖ്പാ​ലി​നേ​യും ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡി​ന്‍റെ നിർമ്മാണ പ്ര​വ​ർ‌​ത്ത​നങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ആക്രമണം നടന്നത്.

ര​ണ്ട് ട്രാ​ക്ട​റു​ക​ൾ, ര​ണ്ട് വാ​ട്ട​ർ‌​ടാ​ങ്കു​ക​ൾ, റോ​ഡ് റോ​ള​ർ ഉൾപ്പടെ ഏഴു വാഹനങ്ങളാണ് നക്സലുകൾ കത്തിച്ചത്. തുടർന്ന് നിർമ്മാണ തൊഴിലാളികളെ മേഖലയിൽ നിന്ന് ഭയപ്പെടുത്തി ഓടിക്കുകയും ചെ​യ്തു. സം​ഭ​വ​ത്തി​ൽ പൊലീസ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Top