നക്‌സല്‍ ആക്രമണം; ഛത്തീസ്ഗഡില്‍ രണ്ടു നക്‌സലുകളെ സുരക്ഷ സേന വധിച്ചു

naxal

സുക്മ: ഛത്തീസ്ഗഡിലെ സുക്മയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന രണ്ട് നക്‌സലുകളെ വധിച്ചു. ശനിയാഴ്ച സുക്മയിലെ ബുക്കമേറ്റചിന്തല്‍ നാറില്‍ നടന്ന ഏറ്റുമുട്ടലിലാണ് സേന നക്‌സലുകളെ കീഴ്‌പ്പെടുത്തിയത്.

നിരവധി ആയുധങ്ങളും സ്‌ഫോടക വസ്തുകളും ഇവരില്‍ നിന്നും സുരക്ഷ സേന പിടിച്ചെടുത്തു.

2017ല്‍ സുക്മയിലുണ്ടായ മാവോവാദി ആക്രമണത്തില്‍ 26 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നു ശക്തമായ പ്രതിരോധ നടപടികളാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഛത്തീസ്ഗഡില്‍ സ്വീകരിച്ചിരിക്കുന്നത്.

Top