ബോളിവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിയുടെ സഹോദരി അന്തരിച്ചു

ബോളിവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിയുടെ സഹോദരി ശ്യാമ തമാശി സിദ്ദിഖി (26) അന്തരിച്ചു. എട്ട് വര്‍ഷമായി ക്യന്‍സര്‍ രോഗത്തോട് മല്ലിടുകയായിരുന്നു ശ്യാമ തമാശി. ഇന്ന് ഉത്തര്‍പ്രദേശിലെ ബുദ്ധാനായില്‍ വെച്ച് ശവസംസ്‌ക്കാരം നടക്കും.

നേരത്തെ തന്റെ സഹോദരിയുടെ 25ാം ജന്മദിനത്തില്‍ നവാസുദ്ദീന്‍ സിദ്ദിഖ് തന്റെ സഹോദരി ക്യന്‍സര്‍ രോഗത്തെ തുടര്‍ന്ന് പതിനെട്ട് വയസ് മുതല്‍ ധീരമായി പൊരുതുകയാണെന്ന് ട്വീറ്റ് ചെയ്തിരുന്നു.

Top