തനിഷ്തയുടെ സിനിമയില്‍ നവാസുദ്ദീന്‍ സിദ്ദിഖിനൊപ്പം ഇറ്റാലിയന്‍ നടി വാലന്റീന കോര്‍റ്റി

ടിയും സംവിധായികയുമായ തനിഷ്തയുടെ സിനിമയില്‍ നവാസുദ്ദീന്‍ സിദ്ദിഖിനൊപ്പം അഭിനയിക്കാന്‍ ഇറ്റാലിയന്‍ നടി വാലന്റീന കോര്‍റ്റി.

ബ്രിട്ടീഷ് ഫിലിം ബ്രിക്ക് ലെയിന്‍ എന്ന സിനിമയിലൂടെ പ്രശസ്തയായ നടിയാണ് തനിഷ്ത ചാറ്റര്‍ജി. ബോളിവുഡിനെ വണ്ടറടിപ്പിച്ചു കൊണ്ടാണ് തനിഷ്തയുടെ പുതിയ സിനിമയില്‍ വാലന്റീന അഭിനയിക്കുന്നു എന്ന വാര്‍ത്ത വന്നത്.

തന്റെ ട്വീറ്റര്‍ അക്കൗണ്ടില്‍ വാലന്റീനയുമായുള്ള ഫോട്ടോ പങ്കു വെച്ചു കൊണ്ടാണ് നവാസുദ്ദീന്‍ ഈ വാര്‍ത്ത ആരാധകരോട് പങ്കു വെച്ചത്. ‘യെ ലടക്കി മേരെ റോം റോം മെ ഹെയ്’ എന്ന ക്യാപ്ഷനോടു കൂടിയാണ് നവാസുദ്ദീന്‍ ഫോട്ടോ ഷെയര്‍ ചെയ്തത്.

ഫിലിം ക്രിട്ടിക്കും ട്രേഡ് അനലിസ്റ്റുമായ ടാരന്‍ ആദര്‍ഷ് നവാസുദ്ദീന്റെ വാര്‍ത്ത സ്ഥിരീകരിച്ചു കൊണ്ട് ഇരുവരുടെയും ഫോട്ടോ തന്റെ ട്വീറ്ററില്‍ ഷെയര്‍ ചെയ്തു.

റൈസിംഗ് സ്റ്റാര്‍ എന്റര്‍ടെയ്ന്‍മെന്റ്, ഇറോസ് ഇന്റര്‍നാഷണല്‍, പങ്കജ് റാസ്ദാസ്, രവി വാലിയ എന്നിവര്‍ ഒരുമിച്ചാണ് സിനിമ നിര്‍മ്മിക്കുന്നത്. സിനിമയുടെ പര് ഇതുവരെ പുറത്തു വിട്ടിട്ടില്ല.

Top