പിടിവിടാതെ കോടതി ; അനധികൃത സ്വത്ത് സമ്പാദനത്തില്‍ ഷെരീഫിനെതിരെ വീണ്ടും കേസ്

nawas-sherif

ഇസ്ലാമാബാദ്: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെ കേസ്.

ലണ്ടനിലെ ആഡംബര ഫ്‌ളാറ്റുകളുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട കേസിലാണ് അഴിമതി വിരുദ്ധ കോടതി ഷെരീഫിനെതിരെ കുറ്റം ചുമത്തിയത്.

ഷെരീഫിന്റെ മകള്‍ മറിയം, മരുമകന്‍ സഫ്ദര്‍ എന്നിവര്‍ക്കെതിരെയും കുറ്റം ചുമത്തിയിട്ടുണ്ട്.

അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂലൈയില്‍ പാക് സുപ്രീം കോടതി ഷെരീഫിനെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയിരുന്നു.

ഷെരീഫിന്റെയും കുടുംബാംഗങ്ങളുടെയും സ്വത്തിന്മേല്‍ അന്വേഷണം നടത്താന്‍ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.

Top