മുംബൈ ഭീകരാക്രമണത്തില്‍ പാക്ക് തീവ്രവാദികള്‍ക്ക് പങ്കുണ്ടെന്ന് നവാസ് ശരീഫ്

കറാച്ചി: രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ പാക്ക് തീവ്രവാദികളാണെന്ന് മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് പറഞ്ഞതായി റിപ്പോര്‍ട്ട്. പാക്ക് ദിനപത്രമായ ഡോണിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കര്യം സമ്മതിച്ചത്.

രാജ്യത്ത് ഭീകരവാദ സംഘടനകള്‍ സജീവമാണെന്നും അവരുമായി പാകിസ്താന് ബന്ധമില്ലെന്നും പറയാം. എങ്കിലും അതിര്‍ത്തി കടന്ന് മുംബൈയില്‍ 150 പേരെ വധിക്കാന്‍ ഈ സംഘങ്ങളെ നാമെന്തിന് അനുവദിക്കണമെന്നും എന്തുകൊണ്ടാണ് കേസിലെ വിചാരണ പൂര്‍ത്തിയാക്കാത്തതെന്നും ശരീഫ് ചോദിച്ചു.

Top