പാക്കിസ്ഥാനിലെ സിന്ധിലുണ്ടായ വാഹനപകടത്തില്‍ 10 പേര്‍ മരിച്ചു

accident

സിന്ധ്: പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ നവാബ്ഷായിലുണ്ടായ വാഹനപകടത്തില്‍ 10 പേര്‍ മരിച്ചു. 18 പേര്‍ക്ക് പരുക്കേറ്റു. മരിച്ചവര്‍ സ്ത്രീകളും കുട്ടികളുമാണ്. പാസഞ്ചറും, വാനും , കാറും മെഹ്‌റാന്‍ ഹൈവേയിലുണ്ടായ കൂട്ടിയിടിയിലാണ് വാഹനപകടം ഉണ്ടായത്.

പഞ്ചാബില്‍ നിന്ന് കറാച്ചിയിലേക്ക് പോകുന്ന പാസഞ്ചറും വാനുമാണ് കൂട്ടിയിടിച്ചത്. എതിരെ വന്ന കാറും വാഹനത്തില്‍ ഇടിക്കുകയായിരുന്നുവെന്നാണ് എക്‌സപ്രസ്സ് ട്രീബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു. പീപ്പീള്‍സ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ മോര്‍ച്ചറിയില്‍ മൃതദേഹങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്. പരുക്കേറ്റവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top