Nawab Akbar Khan Bugti murder: Anti-terrorism court acquits Pervez Musharraf

Parves

ക്വെറ്റ: പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനെ കൊലപാതക കേസില്‍ കോടതി വെറുതെവിട്ടു. 2006ല്‍ സൈനികനടപടിയ്ക്കിടെ ബലൂചിസ്ഥാന്‍ വിമത നേതാവായ നവാബ് അക്ബര്‍ മുഗ്തി കൊല്ലപ്പെട്ട കേസിലാണ് മുഷറഫിനെ കുറ്റവിമുക്തനാക്കിയത്.

മുന്‍ ആഭ്യന്തരമന്ത്രി അഫ്താബ് ഷെര്‍പ്പാവോ അടക്കമുള്ള പ്രതികള്‍കളെയും കോടതി വെറുതെ വിട്ടു. ക്വെറ്റയിലെ ഭീകരവിരുദ്ധ വിരുദ്ധ കോടതിയുടേതാണ് വിധി.

അതേസമയം വിധി തികഞ്ഞ അനീതിയും പരിഹാസ്യമായതുമാണെന്ന് വാദിഭാഗം അഭിഭാഷകന്‍ ആരോപിച്ചു. അക്ബര്‍ മുഗ്തിയുടെ കൊലപാതകം അന്ന് രാജ്യവ്യാപക പ്രതിഷേധമുയര്‍ത്തുകയും ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ വിഘടനവാദം കൂടുതല്‍ ശക്തിപ്പടുത്തുകയും ചെയ്തിരുന്നു.

നിലവില്‍ കറാച്ചിയില്‍ വീട്ടുതടങ്കലിലാണ് മുഷറഫ്. 2007ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് രാജ്യദ്രോഹ കേസും മുന്‍ പ്രധാനമന്ത്രി ബേനസിര്‍ ഭൂട്ടോ കൊല്ലപ്പെട്ട കേസും മുഷറഫിന്റെ പേരിലുണ്ട്.

Top