നിരീക്ഷണ പറക്കലിനിടെ നാവികസേനയുടെ ഹെലികോപ്റ്റര്‍ അടിയന്തിരമായി നിലത്തിറക്കി

Chetak helicopter

കൊച്ചി : നിരീക്ഷണ പറക്കലിനിടെ നാവികസേനയുടെ ഹെലികോപ്റ്റര്‍ ആലപ്പുഴയില്‍ അടിയന്തിരമായി നിലത്തിറക്കി. നാവികസേനയുടെ ചേതക് ഹെലികോപ്റ്ററാണ് അടിയന്തിരമായി നിലത്തിറക്കിയത്.

കോക്പിറ്റില്‍ അപായസൂചന കണ്ടതാണ് ഹെലികോപ്റ്റര്‍ ഇറക്കാന്‍ കാരണമെന്ന് നാവികസേന അറിയിച്ചു. മുഹമ്മ കാവുങ്കലിലെ കെ.പി മെമ്മോറിയല്‍ സ്‌കൂളിനടുത്തെ പാടത്താണ് ചേതക് ഹെലികോപ്റ്റര്‍ ഇറക്കിയത്. രണ്ട് പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത് ആര്‍ക്കും പരിക്കുകളില്ല.

Top