നവ്യയുടെ സാരികള്‍ സ്വന്തമാക്കാം; പ്രീ-ലവ്ഡ് ബൈ നവ്യാ നായര്‍ ഇന്‍സ്റ്റഗ്രാം പേജിലൂടെ

ലയാള സിനിമയുടെ പ്രിയ താരമാണ് നവ്യാ നായര്‍. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയും നൃത്തവുമായി വീണ്ടും സജീവമാണ് സോഷ്യല്‍ മീഡിയകളില്‍ നവ്യ. പൊതു വേദികളിലും പരിപാടികളിലുമെല്ലാം താരം കൂടുതല്‍ അണിയുന്നത് സാരികളാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് താന്‍ ഒരു പുതിയ സംരംഭം തുടങ്ങുകയാണെന്ന് നവ്യ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു.

ഒരിക്കല്‍ ഉടുത്തതോ വാങ്ങിയിട്ട് ധരിക്കാന്‍ സാധിക്കാത്തതോ ആയ സാരികള്‍ വില്പനയ്ക്ക് വെച്ചിരിക്കുകയാണ് താരം. ഇതിനായി പ്രീ-ലവ്ഡ് ബൈ നവ്യാ നായര്‍ എന്ന പേരില്‍ ഒരു ഇന്‍സ്റ്റഗ്രാം പേജും താരം ആരംഭിച്ചിട്ടുണ്ട്. ആറ് സാരികളാണ് നവ്യ നായര്‍ വില്‍പ്പനയ്ക്കായി ഡിസ്‌പ്ലെ ചെയ്തിരിക്കുന്നത്. ഇതില്‍ രണ്ടു സാരികള്‍ കാഞ്ചിപുരമാണ് ബാക്കിയുള്ളവ ലിനന്‍ സാരികളും ബനാറസ് സാരികളുമാണ്. 5000 രൂപയ്ക്ക് താഴെയാണ് സാരികളുടെ എല്ലാം വില. ഈ സാരികള്‍ക്ക് ഷിപ്പിംഗ് ചാര്‍ജും നല്‍കി വേണം വാങ്ങാന്‍. ആദ്യം വരുന്നവര്‍ക്കാകും പരിഗണന എന്ന് നവ്യ അറിയിച്ചിരിക്കുന്നത്.

‘വരാഹം’ എന്ന ചിത്രത്തിലാണ് നവ്യാ നായര്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. സുരേഷ് ഗോപി നായകനായി എത്തുന്ന ചിത്രത്തില്‍ ഗൗതം വാസുദേവ് മേനോനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

Top