നവ്യനായര്‍ പ്രധാന കഥാപാത്രമാകുന്ന ഒരുത്തീ മാര്‍ച്ച് 11ന് തിയേറ്ററില്‍ എത്തും

നീണ്ട ഇടവേളയ്ക്കു ശേഷം നവ്യനായര്‍ വ്യത്യസ്തമായ കഥാപാത്രവുമായി ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. വിനായകന്‍, സന്തോഷ് കീഴാറ്റൂര്‍, മുകുന്ദന്‍, ജയശങ്കര്‍, മനുരാജ്, മാളവിക മേനോന്‍, ചാലി പാല, മാസ്റ്റര്‍ ആദിത്യന്‍ എന്നിവരാണ് മറ്റു താരങ്ങള്‍. കഥ, തിരക്കഥ, സംഭാഷണം എസ്. സുരേഷ്ബാബു, ഖാലിദ് റഹ്മനാണ് ഛായാഗ്രഹണം.

എഡിറ്റര്‍ ലിജോപോള്‍, സംഗീതം ഗോപിസുന്ദര്‍, തകര ബാന്‍ഡ്. ആലങ്കോട് ലീലാകൃഷ്ണന്‍, ഹരി നാരായണന്‍, അബ്രു മനോജ് എന്നിവരാണ് ഗാനരചന. പ്രൊഡക്ഷന്‍ ഡിസൈനര്‍ ജ്യോതിഷ് ശങ്കര്‍. മേക്കപ്പ് രതീഷ് അമ്പാടി. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറാണ് നിര്‍മ്മാണം.

 

Top