ഗർഭിണിയാണോ എന്ന ആരാധകരുടെ ചോദ്യത്തിന് തന്റെ ഗർഭം ഇങ്ങനെയല്ലന്ന് നവ്യ നായരുടെ രസകരമായ മറുപടി

ലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ചെയ്ത കഥാപാത്രങ്ങളിൽ എല്ലാം തന്നെ തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കാൻ സാധിച്ച നടി കൂടിയാണ് നവ്യ. വിവാഹ ശേഷം സിനിമയിൽ നിന്നും മാറി നിന്ന നവ്യ ഇപ്പോൾ ഒരിടവേളയ്ക്ക് ശേഷം തിരിച്ചു വരവിന് തയ്യാറെടുക്കുകയാണ്. സോഷ്യൽ മീഡിയയിൽ വളരെയേറെ ആക്ടീവായ പുതിയ പോസ്റ്റ് ചർച്ചാ വിഷയമായിരിക്കുകയാണ്.

കഴിഞ്ഞ ദിവസം നവ്യ പങ്കുവച്ചൊരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. മഞ്ഞ ചുരിദാര്‍ ധരിച്ചെത്തിയ ചിത്രമാണ് നവ്യ പങ്കുവച്ചത്. എന്നാല്‍ ചിത്രത്തിന് ലഭിച്ച കമന്റുകളാണ് ചര്‍ച്ചാ വിഷയമായി മാറിയത്. നവ്യ ഗര്‍ഭിണിയാണോ എന്നായിരുന്നു ആരാധകരുടെ സംശയം.

 

കമന്റുകള്‍ കണ്ട് ഒടുവില്‍ നവ്യ തന്നെ മറുപടിയുമായെത്തി. എല്ലാവരും ഫോണ്‍ ചെയ്ത് ചോദിക്കലായി. ഞാന്‍ ഗര്‍ഭിണിയല്ല. എന്റെ ഗര്‍ഭം ഇങ്ങനല്ലാ എന്നായിരുന്നു നവ്യയുടെ രസകരമായ മറുപടി. താരത്തിന്റെ മറുപടിയും ആരാധകര്‍ ഏറ്റെടുക്കുകയാണ്.

Top