നൃത്ത വേഷത്തില്‍ തിളങ്ങി നവ്യാ നായര്‍; ചിത്രം ഏറ്റെടുത്ത് ആരാധകര്‍

നവ്യാ നായര്‍ എന്നും മലയാളികള്‍ക്ക് പ്രിയങ്കരിയാണ്. സിനിമയില്‍ നിന്നും ഇടവേള എടുത്ത താരത്തിന്റെ ഒരു വലിയ തിരിച്ചുവരവ് കൂടിയാണ് ഒരുത്തീ എന്ന ചിത്രം. തിരിച്ചുവരുന്ന വാര്‍ത്തകള്‍ വന്നതോടെ ഏവരും വലിയ ആകാംക്ഷയിലാണ്. ഏത് കഥാപാത്രത്തിലായിരിക്കും താരം എത്തുക എന്നാണ് ആരാധകര്‍ നോക്കുന്നത്.

ഈ തിരിച്ചുവരവിന് ഇടയിലാണ് സാമൂഹമാധ്യമത്തിലൂടെ താരം നൃത്ത വേഷമണിഞ്ഞിട്ടുള്ള പുതിയ ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. എന്നാൽ ഫോട്ടോ പങ്കുവച്ചത് എവിടെനിന്നാണെന്നോ മറ്റ് വിവരങ്ങള്‍ ഒന്നും താരം നല്‍കിയിട്ടില്ല.

Top