ആരാധകര്‍ ആകാംക്ഷയില്‍; നവ്യ വീണ്ടും സിനിമയിലേക്കോ?; സൂചന നല്‍കി താരം

വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ടുനിന്ന താരമാണ് നവ്യ നായര്‍. എന്നാല്‍ നൃത്തപരിപാടികളിലൂടെയും ടെലിവിഷന്‍ ഷോകളിലൂടെയും വീണ്ടും സജീവമായിരിക്കുകയാണ് താരം. ‘നന്ദന’ത്തിലെ ബാലാമണി എന്ന കഥാപാത്രത്തിലൂടെയാണ് താരം മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ചത്.

സിനിമയില്‍ നിന്ന് ഇടവേള എടുത്ത താരം വീണ്ടും തിരിച്ചെത്തുന്നും എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. നവ്യ വീണ്ടും നായികയായെത്തുന്ന സിനിമ ഉടന്‍ ഉണ്ടാകുമോ എന്ന ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായാണ് നവ്യ തന്നെ രംഗത്തെത്തുകയായിരുന്നു. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ചിത്രവും കുറിപ്പുമാണ് അഭിനയത്തിലേക്കുള്ള മടങ്ങി വരവിനെക്കുറിച്ച് സൂചന നല്‍കുന്നത്.

‘പണ്ട് മനോരമ വീക്കിലിയുടെ മുഖചിത്രമായപ്പോള്‍ ഞാന്‍ സിനിമയിലേക്ക് ചുവടുവെക്കുകയായിരുന്നു. എന്റെ മടങ്ങി വരവിനെക്കുറിച്ച് ചോദിക്കുന്നവര്‍ക്കുള്ളതാണ് ഈ കവര്‍ പേജ്. ഈ സന്തോഷം ഞാന്‍ നിങ്ങളുമായി പങ്കുവെയ്ക്കട്ടെ. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ ഉണ്ടാവണം. സ്‌നേഹം…സമാധാനം’ എന്ന് കുറിച്ചുകൊണ്ട് വനിതയുടെ കവര്‍ പേജില്‍ പ്രസിദ്ധീകരിച്ച ചിത്രമാണ് നവ്യ പങ്കുവെച്ചിരിക്കുന്നത്.
https://www.instagram.com/p/B6ucRhDgXIL/?utm_source=ig_web_copy_link

Top