നവ്യയുടെ തിരിച്ചുവരവ് ‘ഒരുത്തീ’യുമായി; ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെ ഒരു ഇടവേളയ്ക്കു ശേഷം നവ്യ നായര്‍ മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നു.ഒരുത്തീ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മമ്മൂട്ടിയും മഞ്ജു വാര്യരും ആണ് ഫസ്റ്റ്ലുക്ക് സോഷ്യല്‍മീഡിയയിലൂടെ പുറത്തു വിട്ടിരിക്കുന്നത്.

ഇടവേളക്ക് ശേഷം ശക്തവും വ്യത്യസ്തവുമായ ഒരു കഥാപാത്രമായാണ് നവ്യ തിരിച്ചു വരുന്നത്. ഒരുത്തീ എന്ന ടൈറ്റിലില്‍ തീയെന്ന വാക്കിന് ഈന്നല്‍ നല്‍കിക്കൊണ്ടാണ് പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ദി ഫയര്‍ ഇന്‍ യു എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റര്‍.

വിനായകന്‍, സന്തോഷ് കീഴാറ്റൂര്‍, മുകുന്ദന്‍, ജയശങ്കര്‍, മനു രാജ് , മാളവിക മേനോന്‍, കൃഷ്ണപ്രസാദ് എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു. കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് എസ് സുരേഷ് ബാബുവാണ്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറാണ് ചിത്രം നിര്‍മിക്കുന്നത്.

Top