ഒരിടവേളയ്ക്ക് ശേഷം നവ്യാ നായര്‍ ‘തീ’യുമായി വെള്ളിത്തിരയിലേക്ക്

സിനിമകളില്‍ നിന്ന് അടുത്തകാലത്ത് ഇടവേളയെടുത്ത നടിയാണ് നവ്യാ നായര്‍. ഒട്ടനവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ താരം വിണ്ടും വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുകയാണ്.

‘തീ’ എന്ന സിനിമയിലൂടെയാണ് നവ്യാ നായര്‍ വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നത്. നായിക പ്രാധാന്യമുള്ള സിനിമ സംവിധാനം ചെയ്യുന്നത് വി കെ പ്രകാശ് ആണ്. എസ് സുരേഷ് ബാബുവാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.

സീന്‍ ഒന്ന് നമ്മുടെ വീട് ആണ് നവ്യാ നായര്‍ അവസാനമായി അഭിനയിച്ച ചിത്രം.

Top