എന്നെ ഇത്ര മനസിലാക്കിയ എന്റെ ‘അമ്മ’; സുഗതകുമാരിയെ അനുസ്മരിച്ച് നവ്യ നായർ

ന്തരിച്ച കവിയത്രി സുഗതകുമാരിയെ അനുസ്മരിച്ച് നടി നവ്യ നായർ. ‘ടീച്ചറെ ഇനി ഈ സ്നേഹം ഇല്ല എന്ന് വിശ്വസിക്കാൻ ആവുന്നില്ല .. താങ്ങാൻ ആവുന്നില്ല സങ്കടം .. വാക്കുകൾ എത്രമേൽ ചെറുതാകുന്നു .. എന്നെ ഇത്ര മനസിലാക്കിയ എന്റെ ‘അമ്മ .. നഷ്ടം എന്നെന്നേക്കും ..‘എന്നായിരുന്നു സു​ഗതകുമാരിയുമൊത്തുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് നവ്യ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

കവിയും സാമൂഹ്യ, പരിസ്ഥിതി പ്രവര്‍ത്തകയുമായിരുന്ന സുഗതകുമാരി കോവിഡ് ബാധിതയായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

Top