നവ്യ നായര്‍ നായികയാവുന്ന ‘ഒരുത്തീ’യുടെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു

വി കെ പ്രകാശ് ചിത്രം ‘ഒരുത്തീ’യുടെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. നവ്യ നായര്‍ ആണ് ചിത്രത്തില്‍ നായികയാവുന്നത്. അണിയറപ്രവര്‍ത്തകരും സിനിമയിലെ നിരവധി താരങ്ങളും പൂജ ചടങ്ങില്‍ പങ്കെടുത്തു.

വിനായകന്‍, സന്തോഷ് കീഴാറ്റൂര്‍, മുകുന്ദന്‍, ജയശങ്കര്‍, മനു രാജ് , മാളവിക മേനോന്‍, കൃഷ്ണപ്രസാദ് തുടങ്ങിയ ഒരു വലിയ താര നിര തന്നെ ചിത്രത്തില്‍ എത്തുന്നുണ്ട്.


സിനിമയുടെ ഫസ്റ്റ്‌ലുക്ക് മമ്മൂട്ടിയും മഞ്ജു വാര്യരും സോഷ്യല്‍മീഡിയയിലൂടെ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു.

ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എസ് സുരേഷ് ബാബു ആണ് നിര്‍വ്വഹിക്കുന്നത്. നിര്‍മാണം ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറുമാണ്. ഛായാഗ്രഹണം നല്‍കുന്നത് ജിംഷി ഖാലിദാണ്. ഡോ മധു വാസുദേവന്‍, ആലങ്കോട് ലീലാകൃഷ്ണന്‍ എന്നിവരാണ് വരികള്‍ എഴുതിയത്. ഗോപി സുന്ദര്‍ ആണ് ഈണം നല്‍കുന്നത്.

Top