വൈറലായി നവ്യയുടെ ചാമ്പക്ക പറിക്കുന്ന ചിത്രം; വവ്വാല്‍ കടിച്ചോന്ന് നോക്കണേ എന്ന് ആരാധകരും

പ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് നടി നവ്യ നായരുടേയും അമ്മയുടേയും ചിത്രങ്ങള്‍. നവ്യ വീടിന്റെ മതിലില്‍ കയറി ചാമ്പയ്ക്ക പറിക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. താരം പങ്ക് വച്ച ചിത്രത്തില്‍ കൂടെ ചാമ്പയ്ക്ക പറിക്കാന്‍ നിര്‍ദേശങ്ങള്‍ നല്‍കുന്ന അമ്മയേയും കാണാം.

ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ് ആയതോടെ നടിയുടെ സിംപ്ലിസിറ്റിയെ പുകഴ്ത്തി നിരവധി പേരാണ് രംഗത്തെത്തിയത്. വലിയ സെലിബ്രിറ്റിയായിട്ടും ജാഡ കാണിക്കതെയുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിന് ആരാധകര്‍ നവ്യയെ പ്രശംസ കൊണ്ട് മൂടുകയാണ്. നവ്യ നായര്‍ ഇപ്പോഴും ആ പഴയ നാടന്‍ പെണ്‍കുട്ടി തന്നെയാണ് എന്നാണ് അവരുടെ കമന്റ്.

View this post on Instagram

Blissful …. amma and me… clicks by sai

A post shared by Navya Nair (@navyanair143) on

മേക്കപ്പിന്റെ വര്‍ണ്ണ കോലാഹളങ്ങള്‍ ഇല്ലാതെ ആഡംബരത്തിന്റെ പ്രൗഢി ഇല്ലാതെ പച്ചയായ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാനും അത് കാണാനും സാധിച്ചതില്‍ സന്തോഷവും ചിലര്‍ പങ്കുവെക്കുന്നുണ്ട്. താരജാഡകളില്ലാത്ത പച്ചയായ വ്യക്തിത്വത്തിന് ഉടമയായതിനാലാണ് താങ്കളെ ഇഷ്ടപ്പെടുന്നത് എന്നാണ് ഒരു ആരാധകന്റെ കമന്റ്. കൂടാതെ വവ്വാല്‍ കൊത്തിയതല്ലെന്ന് നോക്കിയിട്ട് തിന്നണമെന്ന ഉപദേശവും ചിലര്‍ നല്‍കുന്നുണ്ട്.

നവ്യനായരുടെ ഭര്‍ത്താവിന്റെ അമ്മയാണ് ചിത്രങ്ങളില്‍ കാണുന്നത്. മകന്‍ സായിയാണ് ഫോട്ടോ എടുത്തതെന്നും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനൊപ്പം താരം കുറിച്ചിട്ടുണ്ട്.

Top