ഇന്ത്യയുടെ ‘ ഉറാന്‍’ മിസൈല്‍ ചെറുകപ്പലുകളെ കടലില്‍ മുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് നാവികസേന

ന്യൂഡല്‍ഹി: ഇന്ത്യയുടെ നാവികാഭ്യാസത്തിനിടെ അറബിക്കടലില്‍ ചെറുയുദ്ധക്കപ്പലില്‍ നിന്നു തൊടുത്ത മിസൈല്‍ കൃത്യമായി മറ്റൊരു കപ്പല്‍ മുക്കിക്കളയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇന്ത്യന്‍ നാവികസേന.

ഐഎന്‍എസ് പ്രബല്‍ എന്ന ചെറുയുദ്ധക്കപ്പലില്‍ നിന്നാണ് മിസൈല്‍ തൊടുത്തത്. പരമാവധി ദൂരപരിധിയില്‍ വളരെ കൃത്യമായി ലക്ഷ്യം ഭേദിക്കാന്‍ കഴിഞ്ഞുവെന്നു നാവികസേനാ വൃത്തങ്ങള്‍ അറിയിച്ചു. ഐഎന്‍എസ് പ്രബലില്‍ 16 റഷ്യന്‍ നിര്‍മിത കെഎച്ച്-35 ‘ഉറാന്‍’ കപ്പല്‍വേധ മിസൈലുകളാണ് സജ്ജമാക്കിയിരിക്കുന്നത്. 130 കിലോമീറ്റര്‍ വരെയാണു മിസൈലുകളുടെ പ്രഹരശേഷി.

ഇന്ത്യന്‍ നിര്‍മിത ഗോദാവരി ക്ലാസ് ഫ്രിഗെറ്റാണ് ഇന്നു തകര്‍ത്തത്. 1983ലാണ് ഇത് ആദ്യമായി ഇന്ത്യന്‍ നാവികസേനയില്‍ കമ്മിഷന്‍ ചെയ്തത്. ഇത്തരത്തിലുള്ള മൂന്നു കപ്പലുകളാണ് ഇന്ത്യയ്ക്കു സ്വന്തമായിരുന്നത്. ഇതില്‍ രണ്ടെണ്ണം 2015ലും 2018ലും ഡീകമ്മിഷന്‍ ചെയ്തിരുന്നു. ഇവയും സമാനമായി കടലില്‍ മുക്കിക്കളഞ്ഞുവെന്നാണു സൂചന.

Top