navy officer ‘joins the Islamic State’

ലണ്ടന്‍: ബ്രിട്ടനില്‍ പരിശീലനം ലഭിച്ച മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്‍ ഐ എസില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്. കുവൈത്തില്‍ ജനിച്ച അലി അലോസെയ്മി എന്നയാളാണ് ഐ എസില്‍ ചേര്‍ന്നത്.

മര്‍ച്ചന്റ് നേവി കോഴ്‌സ് പൂര്‍ത്തിയാക്കിയ ഇദ്ദേഹത്തെ നാവിക കേന്ദ്രങ്ങളും കപ്പലുകളും ആക്രമിക്കാന്‍ വേണ്ടി ഐ.എസ് ഉപയോഗിക്കുമെന്നാണ് സൂചന.
2011 സൗത്ത് ഷീല്‍ഡില്‍ നിന്ന് മൂന്ന് വര്‍ഷത്തെ കോഴ്‌സ് പൂര്‍ത്തിയാക്കിയ ആളാണ് ആലോസെയ്മി. ഐ എസില്‍ ചേരുന്നതിനു മുമ്പ് കുവൈത്ത് ഷിപ്പിങ്ങ് കമ്പനിയില്‍ ആണ് അലോസെയ്മി ജോലി ചെയ്തിരുന്നത്.

ഇ മെയില്‍ ചോര്‍ത്തിയപ്പോഴാണ് മെയില്‍ 28കാരനായ അലോസെയ്മിയെക്കുറിച്ചുള്ള വിവരങ്ങള്‍ അധികൃതര്‍ക്ക് ലഭിച്ചത്. അലോസെയ്മിയെ ഉപയോഗിച്ച് ഐ എസ് കടല്‍വഴിയുള്ള ആക്രമങ്ങള്‍ ശക്തമാക്കാനാണ് സാധ്യതയെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

Top