നാവികസേനയുടെ മിഗ് 29 കെ വിമാനം തീപിടിച്ച് തകര്‍ന്നു, പൈലറ്റ് രക്ഷപ്പെട്ടു

mig-29-india

പനജി: ഗോവ വിമാനത്താവളത്തില്‍ നാവികസേനയുടെ മിഗ് 29 കെ വിമാനം പരിശീലന പറക്കലിനിടെ തീപിടിച്ച് തകര്‍ന്നു, പൈലറ്റ് അദ്ഭുതകരമായി രക്ഷപ്പെട്ടു. വിമാനത്തിലുണ്ടായിരുന്ന ട്രെയിനി പൈലറ്റ് രക്ഷാകവചം ഉപയോഗിച്ചാണ് രക്ഷപ്പെട്ടത്.

അപകടത്തെത്തുടര്‍ന്ന് വിമാനത്താവളം താല്‍ക്കാലികമായി അടച്ചിരിക്കുകയാണ്. വിമാനത്താവളത്തില്‍ നിന്നും പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പൂര്‍ണമായും അഗ്നിക്കിരയായ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കിക്കൊണ്ടിരിക്കുകയാണ്.

Top