സംസ്ഥാനത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുമെന്ന് നാവിക സേന

കൊച്ചി:കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുമെന്ന് നാവിക സേന. ഇക്കാര്യങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നാളെ ചര്‍ച്ച നടത്തുമെന്ന് സേനാ മേധാവി അഡ്മിറല്‍ സുനില്‍ ലാംബ അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നാവിക സേന 8.92 കോടി രൂപ നല്‍കും. എറണാകുളം ജില്ലയിലെ പ്രളയ ബാധിത മേഖലകളില്‍ സുനില്‍ ലാംബ സന്ദര്‍ശനം നടത്തി.

കാര്യക്ഷമമായ രീതിയില്‍ കഴിഞ്ഞ ദുരിത സമയത്ത് നാവിക സേനയും വ്യോമ സേനയും രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഇനിയുള്ളത് പുനര്‍ നിര്‍മ്മാണമാണ്. ഈ ഘട്ടത്തിലും സേന കേരളത്തിനൊപ്പം നില്‍ക്കുമെന്ന് സുനില്‍ ലാംബ മാധ്യമങ്ങളോട് പറഞ്ഞു.

Top