11 മത്സ്യത്തൊഴിലാളികളെ കൂടി നാവികസേന കണ്ടെത്തി ; തിരച്ചില്‍ ഊര്‍ജിതം

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍പെട്ട പതിനൊന്ന് മത്സ്യത്തൊഴിലാളികളെ കൂടി നാവികസേന കണ്ടെത്തി.

ലക്ഷദ്വീപില്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് നാവികസേന ഇവരെ കണ്ടെത്തിയത്.

രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികളെ തീരത്ത് എത്തിച്ചിട്ടുണ്ട്. ഇതോടെ നാവിക വ്യോമ സേനകള്‍ രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികളുടെ എണ്ണം 359 ആയി.

ലക്ഷദ്വീപിലെ ബിത്രയില്‍ ചൊവ്വാഴ്ച കണ്ടെത്തിയ 72 മല്‍സ്യത്തൊഴിലാളികളെ നാവിക സേന അടുത്ത ദിവസം കേരളതീരത്ത് എത്തിക്കും.

Top