പ്രതിപക്ഷത്തിന്റെ കണക്കു കൂട്ടലുകള്‍ തെറ്റിച്ച് നവകേരള സദസ്സിലേക്ക് ജനപ്രളയം, പകെടുക്കുന്നവരില്‍ ഭൂരിപക്ഷവും സാധാരണക്കാര്‍

വകേരള സദസ്സിനെതിരെ കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിയ ചെരിപ്പേറ് വിവാദം കത്തിപ്പടരുമ്പോഴും പരിപാടിയില്‍ പങ്കെടുക്കാന്‍ വലിയ രൂപത്തിലാണ് ആളുകള്‍ പങ്കെടുത്തു കൊണ്ടിരിക്കുന്നത്. നവകേരള സദസ്സിന് ബദലായി യു.ഡി.എഫ് സംഘടിപ്പിച്ച വിചാരണ സദസ്സിനാകട്ടെ തണുപ്പന്‍ പ്രതികരണമാണ് ലഭിച്ചിരിക്കുന്നത് അതേസമയം ചെരിപ്പേറിനെതിരെ സര്‍ക്കാറും സി.പി.എമ്മും ശക്തമായ നടപടി സ്വീകരിച്ചതോടെ, ഇനി ഇത്തരം സമരങ്ങള്‍ ഉണ്ടാകില്ലന്ന് കെ.എസ്. യു സംസ്ഥാന അദ്ധ്യക്ഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ചെരിപ്പേറിനെ തള്ളിപ്പറഞ്ഞിട്ടുണ്ട്.

കാസര്‍ഗോഡ് നിന്നും പ്രയാണം ആരംഭിച്ച സഞ്ചരിക്കുന്ന കാബിനറ്റ് ഇപ്പോള്‍ എറണാകുളവും പിന്നിട്ട് ഇടുക്കിയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ശക്തമായ പൊലീസ് സന്നാഹമാണ് നവകേരള സദസ്സ് നടക്കുന്ന വേദികളിലും മന്ത്രിമാര്‍ സഞ്ചരിക്കുന്ന വഴികളിലും പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനു പുറമെ സി.പി.എം – ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും പ്രതിഷേധമുണ്ടായാല്‍ നേരിടാന്‍ രംഗത്തുണ്ട്. സഞ്ചരിക്കുന്ന കാബിനറ്റ് തിരുവനന്തപുരത്ത് എത്തുന്നതോടെ പ്രതിപക്ഷത്തിന്റെ സ്വപ്നങ്ങളാണ് തകരുക എന്നാണ് സി.പി.എം വിലയിരുത്തുന്നത്.

ഓരോ നിയമസഭ മണ്ഡങ്ങളിലും പതിനയ്യായിരം മുതല്‍ മുപ്പതിനായിരം വരെ ആളുകള്‍ നവകേരള സദസ്സില്‍ പങ്കെടുക്കുന്നതായാണ് കണക്ക്. ഇടതുപക്ഷ പ്രവര്‍ത്തകരുടെ ഷോ മാത്രമാണ് നവകേരള സദസ്സില്‍ നടക്കുന്നതെന്ന യു.ഡി.എഫ് ആരോപണമാണ് ഇതോടെ തകര്‍ന്നിരിക്കുന്നത്. മുസ്ലിംലീഗ് ശക്തി കേന്ദ്രമായ മലപ്പുറത്തു പോലും വന്‍ ജനകൂട്ടമാണ് പരിപാടിക്കെത്തിയിരുന്നത്. ഇത് ലീഗ് നേതൃത്വത്തെയും അമ്പരപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്സിന് നിരവധി ജനപ്രതിനിധികള്‍ ഉള്ള എറണാകുളത്തും നവകേരള സദസ്സ് വന്‍ വിജയമാണ്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ മണ്ഡലത്തിലെത്തിയ ജനക്കൂട്ടത്തെ , ഭീഷണിപ്പെടുത്തി എത്തിച്ചതാണ് എന്നുവരെ വിഡി സതീശനു തന്നെ പറയേണ്ടി വന്ന സാഹചര്യവുമുണ്ടായി. (നവകേരള സദസ്സില്‍ പങ്കെടുത്തവരുടെ അഭിപ്രായങ്ങള്‍ കാണുക).

Top