നവ്‌ജ്യോത് സിങ് സിദ്ധുവിന്റെ ഉപദേശകന്‍ രാജിവെച്ചു

ഛണ്ഡീഗഡ്: പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്ജ്യോത് സിങ് സിദ്ധുവിന്റെ ഉപദേശകന്‍ മല്‍വീന്ദര്‍ സിങ് മാലി സ്ഥാനം രാജിവെച്ചു. കാശ്മീരിനെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ രണ്ട് ഉപദേശകരേയും പുറത്താക്കണമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സിദ്ധുവിനോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മല്‍വീന്ദര്‍ സിങിന്റെ രാജി.

ഇന്ത്യയും പാകിസ്താനും കശ്മീരിനെ നിയമവിരുദ്ധമായി കൈയടക്കി വെച്ചിരിക്കുകയാണെന്നായിരുന്നു ഫെയ്സ്ബുക്ക് കുറിപ്പിലൂടെ മല്‍വീന്ദറിന്റെ വിവാദ പരാമര്‍ശം.

കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായുള്ള ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് വെള്ളിയാഴ്ച മല്‍വീന്ദറിനേയും പ്യാരെ ലാല്‍ ഗാര്‍ഗിനേയും ഉപദേശക സ്ഥാനത്തു നിന്ന് മാറ്റണമെന്ന് പഞ്ചാബിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത്, സിദ്ധുവിനോട് ആവശ്യപ്പെട്ടത്.

 

Top