പഞ്ചാബ് പിസിസി അധ്യക്ഷനായി നവജ്യോത് സിങ് സിദ്ദു ഇന്ന് ചുമതലയേല്‍ക്കും

അമൃത്‌സര്‍: പഞ്ചാബ് പിസിസി പ്രസിഡണ്ടായി നവജ്യോത് സിങ് സിദ്ദു ഇന്ന് അധികാരമേല്‍ക്കും. മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും ചടങ്ങില്‍ പങ്കെടുക്കും. സിദ്ദു ക്ഷണിച്ചതിന് പിന്നാലെയാണ് ചടങ്ങില്‍ പങ്കെടുക്കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം.

വര്‍ക്കിങ് പ്രസിഡന്റുമാര്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് 50 എംഎല്‍എമാര്‍ ഒപ്പിട്ട കത്തും സിദ്ദു സ്വന്തം നിലയില്‍ എഴുതിയ ക്ഷണക്കത്തും കൈമാറുകയായിരുന്നു. രാവിലെ 11മണിക്ക് ചണ്ഡീഗഡിലെ കോണ്‍ഗ്രസ് ഭവനില്‍ വെച്ചാണ് അധ്യക്ഷ ചുമതല ഏറ്റെടുക്കുക.

മാപ്പ് പറയാതെ സിദ്ദുവിനെ നേരില്‍ കാണില്ല എന്ന് പ്രഖ്യാപിച്ച അമരീന്ദര്‍ സിംഗ് ചടങ്ങില്‍ പങ്കെടുക്കുമെന്ന് അറിയിച്ചത് ഹൈക്കമാന്‍ഡിന് ആശ്വാസകരമാണ്. അടുത്ത വര്‍ഷം ആദ്യമാണ് പഞ്ചാബില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.

Top