സുരക്ഷ വീഴ്ചയെന്ന ആരോപണം നാടകമെന്ന് നവജ്യോത് സിങ് സിദ്ദു

ന്യൂഡല്‍ഹി: സുരക്ഷ വീഴ്ചയെന്ന ആരോപണം നാടകമെന്ന് പഞ്ചാബ് പി സി സി അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദു. സുരക്ഷയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭയമാണെന്ന് നവജ്യോത് സിങ് സിദ്ദു വിമര്‍ശിച്ചു. പഞ്ചാബില്‍ ബിജെപിക്ക് ഒരു പിന്തുണയുമില്ലെന്ന് വ്യക്തമായിരിക്കുകയാണ്. പഞ്ചാബിലെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ അവഗണിക്കപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കര്‍ഷകര്‍ പ്രധാനമന്ത്രിക്ക് ഒരു ഭീഷണിയും ഉയര്‍ത്തിയിട്ടില്ല. കര്‍ഷകരെ ഖലിസ്ഥാനികള്‍ ആക്കി ബിജെപി ചിത്രീകരിക്കുകയാണെന്ന് നവജ്യോത് സിങ് സിദ്ധു വിമര്‍ശിച്ചു. പഞ്ചാബില്‍ പ്രധാനമന്ത്രിയുടെ ജീവന് ഭീഷണിയില്ല. പഞ്ചാബിനെ മോശമായി ചിത്രീകരിക്കാന്‍ മോദി ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തെരഞ്ഞെടുപ്പിന് മുന്‍പ് രാഷ്ട്രീയ നാടകം കളിക്കുന്നത് ബിജെപിയുടെ സ്ഥിരം പരിപാടിയാണ്. 500 പേരെ റാലിക്കുള്ളുവെന്ന് പ്രധാനമന്ത്രിക്ക് അറിയാമായിരുന്നുവെന്നും സിദ്ധു പറഞ്ഞു.

Top