നവി മുംബൈ ഭൂമി തട്ടിപ്പ് ; കോണ്‍ഗ്രസ് പ്രസിഡന്റിനെതിരെ ബി ജെ പി നേതാവ്

sanjay-nirupam

ന്യൂഡല്‍ഹി: നവി മുംബൈ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രസിഡന്റ് സഞ്ജയ് നിരൂപത്തിനെതിരെ ബി ജെ പി നേതാവ് പ്രസാദ് ലാദിന്റെ നോട്ടീസ്. പ്രസാദിന് ഈ ഭൂമി തട്ടിപ്പുമായി ബന്ധമുണ്ടെന്ന് കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് പ്രസാദ് ലീഗല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

ലീഗല്‍ നോട്ടീസ് ലഭിച്ച് മൂന്നു ദിവസത്തിനകം തനിക്കെതിരെ പ്രയോഗിച്ച ആരോപണം പിന്‍വലിച്ചില്ലെങ്കില്‍ ക്രിമിനല്‍, സിവില്‍ വകുപ്പുകള്‍ പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമെന്നാണ് നോട്ടീസില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

നവി മുംബൈയിലെ 1,676 കോടി വിലവരുന്ന സര്‍ക്കാര്‍ ഭൂമി ഒരു സ്വകാര്യ ബില്‍ഡര്‍ക്ക് 3.60 കോടിക്ക് നല്‍കിയെന്നാണ് ആരോപണം. പ്രസാദ് ലാദിന്റെ ബിസിനസ് പാര്‍ട്ടണറായ ബിസിനസുകാരനാണ് അത് നല്‍കിയതെന്നാണ് കോണ്‍ഗ്രസ് നേതാവ് കഴിഞ്ഞ ദിവസം പറഞ്ഞത്.

Top