ഉമര്‍ ഖാലിദിനെ ആക്രമിച്ച കേസിലെ പ്രതിയെ സ്ഥാനാര്‍ത്ഥിയാക്കി ശിവസേന

ബഹാദുര്‍ഗഢ്: ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് ഉമര്‍ ഖാലിദിനെ ആക്രമിച്ച കേസിലെ പ്രതി നവീന്‍ ദലാല്‍ ശിവസേനയുടെ സ്ഥാനാര്‍ഥി. ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബഹാദുര്‍ഗഢ് മണ്ഡലത്തിലാണ് ദലാലിനെ ശിവസേന സ്ഥാനാര്‍ഥിയായി നിര്‍ത്തിയത്.ആറ് മാസം മുമ്പാണ് ദലാല്‍ ശിവസേനയില്‍ അംഗത്വമെടുത്തത്.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 13ന് ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ വച്ചാണ് ഉമര്‍ ഖാലിദ് ആക്രമിക്കപ്പെട്ടത്. ഈ കേസില്‍ പ്രതിയായ ദലാല്‍ ഇപ്പോള്‍ ജാമ്യത്തിലാണ്.

Top