കാമുകിയുടെ ചിത്രം പങ്കുവച്ച് ക്രിക്കറ്റ് താരം നവ്ദീപ് സയ്നി

ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി നടന്ന ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീമിലെത്തിയ താരമാണ് നവ്ദീപ് സയ്നി. വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയിലാണ് താരം കളിച്ചത്. ഇന്നലെ വാലന്റൈന്‍സ് ഡേ ദിനത്തല്‍ താരം തന്റെ പ്രണയിനിയുടെ ചിത്രമാണ് ആരാധകരുമായി പങ്കുവച്ചത്.

പ്രണയദിനാശംസകള്‍ നേര്‍ന്ന് കൊണ്ടായിരുന്നു സയ്നിയുടെ പോസ്റ്റ്. കാമുകി സയ്നിയെ ചുംബിക്കുന്നതാണ് ചിത്രത്തിലുള്ളത്. എന്നാല്‍ കാമുകിയുടെ പേരോ മറ്റു വിവരങ്ങളോ ഒന്നും തന്നെ സെയ്നി പുറത്തുവിട്ടിട്ടില്ല.

View this post on Instagram

Happy valentine’s day ?

A post shared by Navdeep Saini (@navdeep_saini10_official) on

പേസ് ബൗളറാണ് സയ്നി. താരം ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ ബാറ്റിങ്ങിലും തിളങ്ങിയിരുന്നു. 49 പന്തില്‍ 45 റണ്‍സാണ് സയ്നി എടുത്തത്.

Top