രജനീകാന്ത് ചിത്രം ‘തലൈവര്‍ 165’; നവാസുദ്ദീന്‍ സിദ്ദിഖിയുടെ ഷൂട്ടിങ് ആരംഭിച്ചു

സൂപ്പര്‍സ്റ്റാര്‍ രജനീകാന്തും സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജും ഒന്നിക്കുന്ന നാലാമത്തെ ചിത്രം തലൈവര്‍ 165 ഒരുങ്ങുകയാണ്. ബോളിവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോള്‍ നവാസുദ്ദീനും ചിത്രത്തിനൊപ്പം ജോയിന്‍ ചെയ്തിരിക്കുകയാണ്. നവാസുദ്ദീന്‍ തന്നെയാണ് താന്‍ ഷൂട്ടിങ് സെറ്റിലെത്തിയ വിവരം അറിയിച്ചത്.

തന്റെ ആദ്യ തമിഴ് ചിത്രത്തിന്റെ റിഹേഴ്‌സല്‍ എന്നു കുറിപ്പോടെ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ടാണ് നവാസുദ്ദീന്‍ വാര്‍ത്ത ട്വിറ്ററില്‍ പങ്കുവെച്ചത്. ട്വീറ്റിനെ സ്വാഗതം ചെയ്ത് കൊണ്ട് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജും മറുപടി നല്‍കിയിരുന്നു.

വിജയ് സേതുപതി, ബോബി സിംഹ, സിമ്രാന്‍, സനന്ദ് റെഡ്ഡി, മുനിഷ്‌കന്ത്, മേഘ ആകാശ്, ദീപക് രമേശ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Top