പേട്ടയിലെ നവാസുദ്ദീന്‍ സിദ്ധിഖിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ കാണാം

സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ചിത്രം പേട്ടയിലെ നവാസുദ്ദീന്‍ സിദ്ധിഖിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. സിംഗാര്‍ സിങ് എന്ന കഥാപാത്രമായാണ് നവാസുദ്ദീന്‍ സിദ്ധിഖി വേഷമിടുന്നത്. നേരത്തെ, വിജയ് സേതുപതിയുടെ ക്യാരക്ടര്‍ പോസ്റ്ററും പുറത്തുവിട്ടിരുന്നു. ജിത്തു എന്ന കഥാപാത്രത്തെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്.

ആദ്യമായാണ് തൃഷ, സിമ്രാന്‍, വിജയ് സേതുപതി എന്നിവര്‍ രജനീകാന്തിനൊപ്പം അഭിനയിക്കുന്നത്. മാളവിക മോഹനന്‍, മേഘ ആകാശ്, ബോബി സിംഹ എന്നിവരും പേട്ടയില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുകയാണ്. ചിത്രം പൊങ്കല്‍ റിലീസായി തിയേറ്ററുകളിലെത്തും.

Top