നവാസുധിന്‍ സിദ്ധിക്കിയുടെ പുതിയ ചിത്രം; ഫോട്ടോഗ്രാഫ് മാര്‍ച്ച് 15ന് തിയേറ്ററുകളില്‍ എത്തും

വാസുധിന്‍ സിദ്ധിക്കിയുടെ ഏറ്റവും പുതിയ ചിത്രമാണ് ഫോട്ടോഗ്രാഫ്. താരം പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം മാര്‍ച്ച് 15ന് പ്രദര്‍ശനത്തിന് എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ചിത്രത്തില്‍ നവാസുദ്ദീന്‍ മുംബൈയിലെ തെരുവ് ഫോട്ടോഗ്രാഫറായാണ് എത്തുന്നത്. മുത്തശ്ശിയുടെ നിര്‍ബന്ധത്താല്‍ വിവാഹം കഴിക്കാന്‍ ഒരു പെണ്‍കുട്ടിക്കായുള്ള അന്വേഷണത്തിനിടയില്‍ നായികയെ കാണുന്നതും അവരുടെ അനര്‍വചനീയ ബന്ധവുമാണ് ചിത്രം.

ചിത്രം ബെര്‍ലിന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും. റിതേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സാനിയ മല്‍ഹോത്രയാണ് നായികയായി എത്തുന്നത്. ആകാശ് സിന്‍ഹയും ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.

Top