പാക്ക്‌ ജനങ്ങള്‍ക്കു വേണ്ടിയാണ് പ്രവര്‍ത്തിച്ചത്, കൂടെ നില്‍ക്കണമെന്ന് നവാസ് ഷെരീഫ്

ലാഹോര്‍: പാകിസ്ഥാനിലെ ജനങ്ങള്‍ക്കുവേണ്ടിയാണ് താന്‍ പ്രവര്‍ത്തിച്ചതെന്നും തന്നോടൊപ്പം നില്‍ക്കണമെന്നും അഭ്യര്‍ത്ഥിച്ച് മുന്‍ പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ്.

ലണ്ടനില്‍ നിന്ന് പാകിസ്ഥാനിലേക്കുള്ള യാത്രയ്ക്കിടെ ഒപ്പമുള്ള മകള്‍ മറിയം ട്വീറ്റ് ചെയ്ത വീഡിയോയിലാണ് നവാസ് ഷെരീഫ് ഇക്കാര്യം വ്യക്തമാക്കിയത്.

പത്തുവര്‍ഷം തടവുശിക്ഷ വിധിക്കപ്പെട്ടകാര്യം അറിയാമെന്നും, പാകിസ്ഥാനിലെത്തിയാല്‍ ജയിലിലേക്ക് പോകേണ്ടിവരുമെന്നും, താന്‍ പ്രവര്‍ത്തിച്ചത് പാകിസ്ഥാനിലെ ജനങ്ങള്‍ക്കുവേണ്ടിയാണ്, പുതിയൊരു പാകിസ്ഥാനുവേണ്ടി തന്നോടൊപ്പം നില്‍ക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

അഴിമതിക്കേസില്‍ ശിക്ഷ വിധിക്കപ്പെട്ടതിന് പിന്നാലെയാണ് നവാസ് ഷെരീഫും മകള്‍ മറിയവും പാകിസ്ഥാനിലേക്ക് മടങ്ങുന്നത്, പനോരമ കേസുമായി ബന്ധപ്പെട്ട് നവാസ് ഷെരീഫിന് പത്തുവര്‍ഷവും മകള്‍ മറിയത്തിന് എട്ടുവര്‍ഷവും തടവുശിക്ഷയാണ് പാക്ക് കോടതി വിധിച്ചത്.

Top