ഷരീഫിനെതിരായി വിധി പുറപ്പെടുവിച്ചത് ജഡ്ജിയെ ബ്ലാക് മെയില്‍ ചെയ്ത് ;മകള്‍

ലഹോര്‍ : പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് നവാസ് ഷരീഫ് അഴിമതി നടത്തിയതായി തെളിവില്ലെങ്കിലും അദ്ദേഹത്തിനെതിരെ വിധി പുറപ്പെടുവിക്കാന്‍ താന്‍ നിര്‍ബന്ധിതനായി എന്ന് ജഡ്ജി സമ്മതിച്ചതിന്റെ വിഡിയോ ഷരീഫിന്റെ മകള്‍ മറിയം നവാസ് വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിട്ടു. ഇസ്ലാമാബാദിലെ അഴിമതിക്കോടതി ജഡ്ജി അര്‍ഷദ് മാലിക്കിന്റെ വീഡിയോ ആണ് പുറത്തുവന്നത്. എന്നാല്‍ അര്‍ഷാദ് മാലിക് ഇത് തള്ളികളഞ്ഞു.

അതേസമയം കോടതിയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തിലുള്ള മറിയത്തിന്റെ വാര്‍ത്താ സമ്മേളനം എഡിറ്റ് ചെയ്യാതെ സംപ്രേഷണം ചെയ്ത21 ടിവി ചാനലുകള്‍ക്ക് ഇലക്ട്രോണിക് മാധ്യമ റഗുലേറ്ററി അതോറിറ്റി കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി. വീഡിയോ കൃത്രിമമാണെന്നും അത് ഫോറന്‍സിക് പരിശോധനയ്ക്കു വിധേയമാക്കണമെന്നുമായിരുന്നു പാക്ക് സര്‍ക്കാര്‍ പറഞ്ഞു.

ജഡ്ജി പാക്കിസ്ഥാന്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകനായ നസീര്‍ ബട്ടിനോടു സംസാരിക്കുന്ന വിഡിയോ ആണു മറിയം പുറത്തുവിട്ടത്. തന്നെ അവര്‍ ബ്ലാക് മെയില്‍ ചെയ്തതിനാലാണ് ഇത്തരത്തിലൊരു വിധി പുറപ്പെടുവിക്കേണ്ടി വന്നതെന്നാണ് ജഡ്ജി വീഡിയോയില്‍ പറയുന്നത്. 7 വര്‍ഷം തടവിനു വിധിക്കപ്പെട്ട നവാസ് ഷരീഫ് ഇപ്പോള്‍ ജയിലിലാണ

Top