Navanirman Sena deployed their members in campus to kill kanhaiya

മീററ്റ്: ജെഎന്‍യു വിദ്യാര്‍ത്ഥി നേതാക്കളായ കനയ്യ കുമാറിനെയും ഉമര്‍ ഖാലിദിനെയും വധിക്കാന്‍ പത്ത് പാര്‍ട്ടി പ്രവര്‍ത്തകരെ നിയോഗിച്ചതായി നവ നിര്‍മ്മാണ്‍ സേനാ നേതാവ്. ഉത്തര്‍പ്രദേശ് നവനിര്‍മ്മാണ്‍ സേനയുടെ മീററ്റില്‍ നിന്നുള്ള നേതാവ് അമിത് ജനിയാണ് ഭീഷണിയുമായി രംഗത്ത് വന്നിരിക്കുന്നത്.

ആയുധങ്ങള്‍ ക്യാംപസിനകത്ത് എത്തിച്ച 10 പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥി നേതാക്കളെ വധിക്കാന്‍ അവസരം നോക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നവരാത്രിക്ക് മുമ്പായി വെടിവെച്ചുകൊല്ലുന്ന് അദ്ദേഹം പറഞ്ഞു.
മാര്‍ച്ച് 31 ന് മുമ്പായി ദില്ലിയില്‍ നിന്ന് പോകണമെന്ന് കനയ്യയ്ക്കും ഉമര്‍ ഖാലിദിനും ഇയാള്‍ അന്ത്യശാസനം നല്‍കിയിരുന്നു.

ഇന്നലെ അമിത് ജനി പറഞ്ഞ തിയതി കഴിഞ്ഞു. ഇന്നലെ ഹോസ്റ്റലില്‍ നിന്ന് തന്റെ ചില കുട്ടികള്‍ വിളിച്ചുവെന്നും എന്തു ചെയ്യണമെന്ന് ചോദിച്ചുവെന്നും അമിത് ജനി പറയുന്നു. എന്റെ കുട്ടികള്‍ ആയുധങ്ങളുമായി ഹോസ്റ്റലില്‍ തയ്യാറാണെന്നും ജനി പറയുന്നു. എന്നാല്‍ ജെഎന്‍യുവില്‍ സുരക്ഷ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു

Top