കൊച്ചി നാവികസേന ആസ്ഥാനത്ത് സംഭവിച്ച അപകടം; അന്വേഷണം പ്രഖ്യാപിച്ചു

കൊച്ചി : കൊച്ചി നാവികസേന ആസ്ഥാനത്ത് സംഭവിച്ച അപകടത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് നാവിക സേന.

ഹെലികോപ്റ്റര്‍ ഹാങ്ങറിന്റെ വാതില്‍ തകര്‍ന്നു വീണ് രണ്ടു നാവികരാണ് മരിച്ചത്. ഹെലികോപ്റ്റര്‍ സൂക്ഷിക്കുന്ന ഹാങ്ങറിന്റെ വാതില്‍ ഉദ്യോഗസ്ഥരുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.

അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ഉടന്‍ തന്നെ നാവികസേനാ ആസ്ഥാനത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ രക്ഷിക്കാനായില്ല. മരിച്ചവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. നാവികസേനാ ആസ്ഥാനത്തിന് അകത്ത് രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്.

Top