നാവായിക്കുളത്തു കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിയാനാകാതെ പൊലീസ്

dead body

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ നാവായിക്കുളത്തു കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം. കണ്ടെത്തിയ മൃതദേഹം ഇനിയും തിരിച്ചറിയാന്‍ കഴിഞ്ഞില്ല. നാവായിക്കുളം വലിയപള്ളി കബര്‍സ്ഥാനിന് സമീപമാണ് ചൊവ്വാഴ്ച്ച മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

ഏകദേശം മുപ്പത് വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റേതാണ് മൃതദേഹമെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Top