നവ കേരള സദസ്സ് ഇന്ന് കണ്ണൂരിലെ നാല് മണ്ഡലങ്ങളില്‍; കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്

കണ്ണൂര്‍: നവകേരള സദസ്സ് ഇന്നും കണ്ണൂര്‍ ജില്ലയിലെ മണ്ഡലങ്ങളില്‍ പര്യടനം തുടരും. പ്രമുഖ വ്യക്തികളുമായുള്ള പ്രഭാത യോഗത്തിന് ശേഷം അഴീക്കോട് മണ്ഡലത്തിലാണ് ഇന്നത്തെ ആദ്യത്തെ യോഗം. ഉച്ചക്ക് ശേഷം കണ്ണൂര്‍, ധര്‍മ്മടം , മണ്ഡലങ്ങളില്‍ നവകേരള സദസ് നടക്കും. തലശേരിയിലാണ് സമാപന പരിപാടി.

നവംബര്‍ 20 ന് മാത്രം ആകെ 9805 പരാതികളാണ് ലഭിച്ചത്. പയ്യന്നൂര്‍ മണ്ഡലത്തിലായി 20 കൗണ്ടറുകളിലായി 2554 പരാതികള്‍ ലഭിച്ചു. കല്ല്യാശ്ശേരി മണ്ഡലത്തില്‍ നിന്ന് 2469 നിവേദനങ്ങളാണ് ലഭിച്ചത്. തളിപ്പറമ്പില്‍ 10 കൗണ്ടറുകള്‍ വഴി 2289 പരാതികളും ഇരിക്കൂറില്‍ 10 കൗണ്ടറുകളിലായി 2493 നിവേദനങ്ങളും ലഭിച്ചു. കാസര്‍ഗോഡ് ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി നവകേരള സദസ്സ് തിങ്കളാഴ്ച്ചയാണ് കണ്ണൂരിലെത്തിയത്.

പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ കഴിഞ്ഞ ദിവസം ഉണ്ടായ പ്രതിഷേധം കണക്കിലെടുത്താണ് സുരക്ഷ ശക്തമാക്കിയത്. രാവിലെ 10.30 നാണ് മുഖ്യമന്ത്രിയുടെ പതിവ് വാര്‍ത്താ സമ്മേളനം.

 

Top