അഭയ് ഡിയോളിന്റെ പുതിയ ചിത്രം നാനു കി ജാനുവിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തെത്തി

ബോളിവുഡിലെ പ്രിയ താരങ്ങളില്‍ ഒരാളാണ് അഭയ് ഡിയോള്‍.

ബോളിവുഡിന് ചെറിയൊരു അവധി നല്കി താരം തന്റെ കോളിവുഡ് ചിത്രത്തിന്റെ അരങ്ങേറ്റവും കുറിച്ചിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഡാര്‍ക്ക് കോമഡി ചിത്രവുമായി വീണ്ടും അഭയ് ഡിയോള്‍ എത്തുകയാണ്. നാനു കി ജാനു എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തെത്തി.

ചിത്രത്തില്‍ ജോഡികളായി എത്തുന്നത് അഭയ് ഡിയോളും പാത്ര ലേഖയുമാണ്. ഇന്‍ബോക്‌സ് പ്രൈവറ്റ് ലിമിറ്റഡ് പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന നാനു കി ജാനു സംവിധാനം ചെയ്യുന്നത് ഫറാസ് ഹൈദറാണ്.

Top